ദുബായ് ഡ്യൂട്ടി ഫ്രീ: കോട്ടയം സ്വദേശിക്ക് 7.5 കോടി

ദുബായ് ഡ്യൂട്ടി ഫ്രീ: കോട്ടയം സ്വദേശിക്ക് 7.5 കോടി

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് 7.5 കോടിയിലേറെ രൂപ സമ്മാനം.കോട്ടയം സ്വദേശിയായ വ്യവസായി രാജന്‍ കുര്യന്‍ (43) ആണു കോടിപതിയായത്.കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് രാജന്‍ ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയത്. കെട്ടിട നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്‍റെ ബിസിനസ് കോവിഡിന് ശേഷം മന്ദീഭവിച്ചിരുന്നു.

പ്രയാസകരമായ ഈ സാഹചര്യത്തില്‍ ലഭിച്ച വലിയ സമ്മാനം ആഹ്‌ളാദം തരുന്നുവെങ്കിലും കോവിഡ് ദുരിതമനുഭവിക്കുന്നവരെയോര്‍ത്ത് ദുഃഖിക്കുന്നതായും അദ്ദേഹം പറഞ്ഞു.സമ്മാനത്തുകയില്‍ നല്ലൊരു ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി നല്‍കാനാണ് തീരുമാനം