ഈ ചുള്ളനെക്കൊണ്ട് തോറ്റു

ഈ ചുള്ളനെക്കൊണ്ട് തോറ്റു

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പുത്തന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തിയ ലുക്കിലുള്ള അദ്ദേഹത്തിന്റെ ചിത്രം ഇതിനോടകം വൈറലായി മാറി. അമല്‍ നീരദ് ചിത്രത്തിനു വേണ്ടിയുള്ള ഗെറ്റപ്പ് ആണ് ഇതെന്ന് ആരാധകര്‍ പറയുന്നു. ബിഗ് ബി രണ്ടാം ഭാഗത്തിനു മുമ്പേ അമല്‍ നീരദും മമ്മൂട്ടിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് സൗബിന്‍ ഷാഹിര്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബിഗ് ബി പോലെ ആക്ഷന് പ്രധാന്യമുള്ള ചിത്രമായിരിക്കും ഇതെന്ന് സിനിമയോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വണ്‍, പ്രീസ്റ്റ്, ന്യൂയോര്‍ക്ക് തുടങ്ങി നിരവധി സിനിമകളാണ് 2021ല്‍ മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്നത്.