സുന്ദരി നീയും സുന്ദരന്‍ ഞാനും

സുന്ദരി നീയും സുന്ദരന്‍ ഞാനും

മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തുമൊത്തുള്ള ചിത്രം ആരാധകര്‍ ഏറ്റെടുത്തു. ഡെനിം ഷര്‍ട്ടില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുമ്പോള്‍ അതേനിറത്തിലുള്ള സല്‍വാറണിഞ്ഞാണ് സുല്‍ഫത്തിനെ കാണാനാകുക. ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങള്‍ ഈ വൈറല്‍ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. താടിയും മുടിയും നീട്ടി വേറിട്ട ഗെറ്റപ്പിലാണ് മെഗാസ്റ്റാറിനെ കാണുന്നത്. അമല്‍ നീരദ് ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് ഇതെന്നും കേള്‍ക്കുന്നു. ബിഗ് ബി രണ്ടാം ഭാഗമല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാകും മമ്മൂട്ടിക്കൊപ്പം ചിത്രത്തിലെ മറ്റ് താരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.