ക്വാറന്‍റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു: മധ്യവയസ്‌കന്‍ ജീവനൊടുക്കി

ക്വാറന്‍റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു: മധ്യവയസ്‌കന്‍ ജീവനൊടുക്കി

മുംബൈ: ക്വാറന്‍റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് കര്‍ണാടക സ്വദേശിയായ മധ്യവയസ്‌കന്‍ ജീവനൊടുക്കിയതായി റിപ്പോര്‍ട്ട്. മുംബൈയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസമാണ് സ്വദേശത്ത് തിരികെയെത്തിയത്. വ്യാഴാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മുംബൈയിലെ ഹോട്ടലില്‍ തൊഴിലാളിയായ ഇയാള്‍ അന്തര്‍സംസ്ഥാന യാത്ര അനുവദിച്ചതിനെ തുടര്‍ന്നാണ് സ്വന്തം ഗ്രാമമായ മൂദാബദ്രിയിലെത്തിയത്. 

മറ്റൊരു സംസ്ഥാനത്ത് എത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്ത തുടര്‍ന്ന് തൊഴിലില്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ഭയന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് പെണ്‍മക്കളും ഭാര്യയുമുണ്ട് ഇയാള്‍ക്ക്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി പൊലീസ് അറിയിച്ചു. ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ഏപ്രില്‍ 27 ന് അമ്പത് വയസ്സുള്ള വ്യക്തി ഹോസ്പിറ്റലില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചിരുന്നു.