കുഞ്ഞാലിയുടെ പുതിയ ടീസർ എത്തി... ആരാധകർ ആവേശത്തിൽ

കുഞ്ഞാലിയുടെ പുതിയ ടീസർ എത്തി... ആരാധകർ ആവേശത്തിൽ

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം മരക്കാര്‍; അറബിക്കടലിൻ്റെ സിംഹത്തിൻ്റെ പുതിയ ടീസര്‍ തരംഗമാകുന്നു. മോഹന്‍ലാലിൻ്റെ ആരാധകരുടെ ഫെയ്സ്ബുക്ക് പേജിലാണ് പുതിയ ടീസര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ടീസറിൽ മോഹൻ ലാൽ അർജുൻ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുഹാസിന് നെടുമുടി വേണു തുടങ്ങിയവരെ കാണാം. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ വലിയ താരനിരതന്നെ അണിനിരക്കുന്നുണ്ട്. ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും മാര്‍ച്ച് 26 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

മധു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുഹാസിനി മണിരത്നം, മഞ്ജു വാര്യര്‍, സംവിധായകന്‍ ഫാസില്‍, സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, പ്രണവ് മോഹന്‍ലാല്‍, മാമുക്കോയ, നന്ദു, ഹരീഷ് പേരടി തുടങ്ങിയവർ വലിയ  ചിത്രത്തില്‍ വേഷമിടുന്നു.