ഇംപീച്ച്‌മെന്‍റ്  നടപടിയിൽ സമ്മർദ്ദത്തിന് വഴങ്ങില്ല; ട്രംപിനെ പുറത്താക്കില്ലെന്ന് മൈക് പെന്‍സ്; 

ഇംപീച്ച്‌മെന്‍റ്  നടപടിയിൽ സമ്മർദ്ദത്തിന് വഴങ്ങില്ല; ട്രംപിനെ പുറത്താക്കില്ലെന്ന് മൈക് പെന്‍സ്; 

വാഷിംങ് ടൺ; യുഎസിൽ ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയിൽ പ്രതികരിച്ച് വൈസ് പ്രസിഡന്റ് മൈക് പെൻസ്.  ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പുറത്താക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 25 ാം ഭേഗദതി ഉപയോഗിച്ച് വൈസ്പ്രസിഡന്റ് പ്രസിഡന്റിനെ പുറത്താക്കണമെന്നാണ് ഡെമോക്രാറ്റുകളുടെ പ്രമേയം. എന്നാൽ ഇക്കാര്യത്തിൽ ഡെമോക്രാറ്റുകളുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് മൈക് പെൻസ് പറഞ്ഞു. 

അതേ സമയം കാപിറ്റല്‍ ഹില്‍ ബില്‍ഡിങ്ങിലെ ആക്രമണത്തിന് താന്‍ പ്രേരിപ്പിച്ചെന്ന ആരോപണം ഡോണള്‍ഡ് ട്രംപ് നിഷേധിച്ചു. തന്‍റെ പ്രസംഗത്തില്‍ ഒരിടത്തും ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാക്കുകളില്ല. ഇംപീച്ച്‌മെന്‍റ് നീക്കം അപകടകരമെന്നും ട്രംപ് വ്യക്തമാക്കി.

ഇം​പീ​ച്ച്‌​​​മെന്‍റ്​ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി യു.​എ​സ്​ പ്ര​തി​നി​ധി​സ​ഭ​യി​ലെ വോ​​ട്ടെ​ടു​പ്പ്​ ഇന്ന് ന​ട​ക്കും. കാ​പി​റ്റ​ല്‍ ഹി​ല്‍ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​രോ​പ​ണ​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി​യാ​ണ്​ ഇം​പീ​ച്ച്‌​​​മെന്‍റ്​ ന​ട​പ​ടി.