പൂര്‍ണനഗ്നരായി ഇരുപത്തിയഞ്ച് വർഷം മുൻപത്തെ പരസ്യം; ഇന്നായിരുന്നെങ്കിലോ എന്ന് മിലിന്ദ് സോമന്‍

പൂര്‍ണനഗ്നരായി ഇരുപത്തിയഞ്ച് വർഷം മുൻപത്തെ പരസ്യം; ഇന്നായിരുന്നെങ്കിലോ എന്ന് മിലിന്ദ് സോമന്‍

25 വര്‍ഷം മുമ്പ് കോളിളക്കമുണ്ടാക്കിയ ഫോട്ടോഷൂട്ട് പങ്കുവെച്ച് മോഡലും നടനുമായ മിലിന്ദ് സോമന്‍. പൂര്‍വകാമുകിയും മോഡലുമായ മധു സാപ്രെയ്‌ക്കൊപ്പമുള്ള ചിത്രമാണ് മിലിന്ദ് പങ്കുവെച്ചിരിക്കുന്നത്. ഇരുവരും പരിപൂര്‍ണനഗ്നരായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയ പോയിട്ട് ഇന്റര്‍നെറ്റ് പോലുമില്ലാത്ത കാലത്താണ് ഈ ഫോട്ടോഷൂട്ട് നടന്നതെന്നും 54കാരന്‍ മിലിന്ദ് പറയുന്നു. 

'എന്റെ ടൈംലൈനില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. 25 വര്‍ഷം പഴക്കുമുണ്ടിതിന്. സോഷ്യല്‍ മീഡിയയോ ഇന്റര്‍നെറ്റോ ഇല്ലാത്ത കാലത്തെ ഫോട്ടോഷൂട്ട് ആണിത്. ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം എന്തായിരിക്കുമെന്ന് അത്ഭുതപ്പെടാറുണ്ട്.' മിലിന്ദ് ട്വീറ്റ് ചെയ്യുന്നു.

1995ലേതാണ് ഈ ചിത്രം. ടഫ് ഷൂസ് എന്ന ബ്രാന്റിനു വേണ്ടിയാണ് ഇരുവരും പൂര്‍ണനഗ്നരായി ഫോട്ടോഷൂട്ടിനെത്തിയത്. പരസ്യം പുറത്തിറങ്ങിയതോടെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു പാമ്പും കമ്പനി നിര്‍മിതമായ ഷൂസും മാത്രമായിരുന്നു ഇരുവരുടേയും ദേഹത്തുണ്ടായിരുന്നത്. 

 

What's Your Reaction?

like
0
dislike
0
love
0
funny
0
angry
0
sad
0
wow
0