മാസപ്പിറവി കണ്ടില്ല: ഈദുൽ ഫിത്വ്​ർ ഞായറാഴ്ച

മാസപ്പിറവി കണ്ടില്ല: ഈദുൽ ഫിത്വ്​ർ ഞായറാഴ്ച

കോഴിക്കോട്: മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ്  മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ , അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങൾ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് ചേലക്കുളം കെ.എം. മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.

സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍). ഒമാനില്‍ ശനിയാഴ്ച മാസപ്പിറവി ദൃശ്യമാകുകയാണെങ്കില്‍ ഞായര്‍ അല്ലെങ്കില്‍ തിങ്കള്‍ ആയിരിക്കും പെരുന്നാള്‍.