വിസ, യാത്രാനിയന്ത്രണങ്ങളിൽ  ഇളവ് , ഒസിഐ കാർഡ് ഉടമകൾക്ക്‌ നേട്ടം

വിസ, യാത്രാനിയന്ത്രണങ്ങളിൽ  ഇളവ് , ഒസിഐ കാർഡ് ഉടമകൾക്ക്‌ നേട്ടം

ന്യൂഡൽഹി, കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ വിസ, യാത്രാ നിയന്ത്രണങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇളവ് വരുത്തി. വിദേശത്ത്കുടുങ്ങിക്കിടക്കുന്ന ചില വിഭാഗങ്ങളിൽ പെട്ട ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ
(ഒസിഐ ) കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി നൽകി.

വിദേശത്ത് കുടുങ്ങിയ താഴെപ്പറയുന്ന ഒസി‌ഐ കാർഡ് ഉടമകൾക്ക്‌ ഇന്ത്യയിലേക്ക് വരാം:

# വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ജനിച്ചതും ഒസിഐ കാർഡുകൾ
കൈവശമുള്ളതുമായ മൈനർ /ചെറിയ  കുട്ടികൾ.

# കുടുംബത്തിലെ അംഗത്തിന്റെ മരണം പോലുള്ള ദുരന്തങ്ങൾ മൂലം ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഒസിഐ കാർഡ് ഉടമകൾ.

# ജീവിതപങ്കാളിയിൽ ഒരാൾ ഒ‌സി‌ഐ കാർഡ് ഉടമയും മറ്റൊരാൾ ഇന്ത്യൻ പൗരനുമായ ഇന്ത്യയിൽ സ്ഥിര താമസ അനുവാദമുള്ള ദമ്പതികൾക്ക്.

# മാതാപിതാക്കൾ (ഇന്ത്യൻ പൗരന്മാരായവർ) ഇന്ത്യയിൽ താമസിക്കുന്ന, ഒസിഐ കാർഡ് ഉടമകളായ സർവകലാശാല വിദ്യാർഥികൾ (നിയമപരമായി പ്രായപൂർത്തിയായവർ )