പുതുവസ്ത്രങ്ങള്‍ വാങ്ങി അലക്കാതെ ഉപയോഗിക്കുന്നവര്‍ അറിയാന്‍: നിങ്ങളെ കാത്തിരിക്കുന്നത്....

പുതുവസ്ത്രങ്ങള്‍ വാങ്ങി അലക്കാതെ ഉപയോഗിക്കുന്നവര്‍ അറിയാന്‍: നിങ്ങളെ കാത്തിരിക്കുന്നത്....

പുതിയ വസ്ത്രങ്ങള്‍ വാങ്ങിയ ശേഷം അവ അലക്കാതെയാണോ നിങ്ങള്‍ ധരിക്കുന്നത്? എങ്കില്‍ ആ ശീലം ഉപേക്ഷിച്ചേക്കൂ. അലക്കാതെ പുതിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം. ഇതില്‍ പ്രധാനം ചര്‍മസംബന്ധമായ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതയാണ്. 

പുതുവസ്ത്രങ്ങള്‍ വഴി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഫാക്ടറികളില്‍ നിര്‍മിച്ച് അവിടെനിന്നു പായ്ക്ക് ചെയ്തു പല മാര്‍ഗങ്ങളില്‍ കൂടിയാണ് വസ്ത്രങ്ങള്‍ നമ്മുടെ കൈകളില്‍ എത്തുക. നമ്മള്‍ അത് കടകളില്‍നിന്നു വാങ്ങുന്നതുവരെ അവ ഏതൊക്കെ മാര്‍ഗങ്ങളില്‍ കൂടിയാണ് വന്നതെന്നു പറയാന്‍ സാധിക്കില്ല. പലതരം മൈക്രോഓര്‍ഗാനിസങ്ങള്‍ തുണികളില്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ അലക്കാതെ ഒരിക്കലും തുണികള്‍ ധരിക്കരുത്. 

അതുപോലെ തന്നെ മറ്റൊരു പ്രശ്‌നമാണ് നിരവധി പേര്‍ വസ്ത്രം ട്രയല്‍ ചെയ്തു നോക്കുന്നത്. ഇതുവഴി പല രോഗങ്ങള്‍ പകരാം. വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറം  പല കെമിക്കലുകള്‍ ചേര്‍ന്നത് ആയിരിക്കും. ഇതും അലര്‍ജിക്ക് കാരണമാകും. കുഞ്ഞുങ്ങള്‍ക്കും പുതുവസ്ത്രങ്ങള്‍ കൊണ്ട് അലര്‍ജി ഉണ്ടാകാം. കുഞ്ഞുങ്ങള്‍ക്ക് വാങ്ങുന്ന വസ്ത്രം കഴുകി വെയില്‍ കൊള്ളിക്കാതെ ഉപയോഗിക്കരുത്.