ഇതാ നമ്മുടെ ചുള്ളന്‍

ഇതാ നമ്മുടെ ചുള്ളന്‍

ഇന്നലെ ജന്മദിനം ആഘോഷിച്ച മലയാളികള്‍ക്കായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോ തരംഗമാകുന്നു. ചുള്ളന്‍ ലുക്കിലാണ് അദ്ദേഹം.ഒരു കലണ്ടര്‍ ഫോട്ടോഷൂട്ടിലെ ഏറ്റവും പുതിയ ചിത്രം വൈറലാകുമ്പോള്‍ പ്രായം പതിവു പോലെ തല കുനിക്കുന്നു, മമ്മൂട്ടിയാകട്ടെ തലയെടുപ്പോടെ നില്‍ക്കുന്നു.മമ്മൂട്ടിയുടെ ഈ ചിത്രങ്ങള്‍ ഒരുക്കിയത് ഫാഷന്‍ മോങ്ഗറാണ്. ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം അപൂര്‍വമായി മാത്രമാണ് മമ്മൂട്ടി പൊതുസമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തങ്ങളുടെ പ്രിയ താരത്തെ ഒരുപാട് മിസ് ചെയ്തിരുന്ന ആരാധകര്‍ക്ക് സര്‍പ്രൈസായി ഈ പുതിയ ചിത്രം.