അടുത്തവര്‍ഷം ഇന്ത്യന്‍ കറന്‍സി യുഎസ് ഡോളറിനെ കടത്തിവെട്ടും; പ്രതീക്ഷ നല്കി മോട്ടിലാല്‍ ഓസ്വാള്‍ റിപ്പോര്‍ട്ട്

മുംബൈ: അടുത്തവര്‍ഷം യുഎസ് ഡോളറിനെ മറികടക്കുന്ന തരത്തിലാകും ഇന്ത്യന്‍ കറന്‍സിയുടെ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്.ഇക്കോസ് കോപ്പ് - ഇന്ത്യസ് ക്വാര്ട്ടലി ഇക്കണോമിക് ഔട്ട്ലുക്ക റിപ്പോര്‍ട്ടിലാണ് ഈ വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 202-122 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 13 വര്‍ഷത്തിനുള്ളിലെ ആദ്യത്തെ ത്രൈമാസ കറന്റ് അക്കൗണ്ട് മിച്ചം രേഖപ്പെടുത്തുകയും 17 വര്‍ഷത്തിനുള്ളിലെ ആദ്യത്തെ ത്രൈമാസ കറന്റ് അക്കൗണ്ട് മിച്ചം രേഖപ്പെടുത്തുകയും ചെയ്യും.
ചരക്കു നിരക്കുകളിലുണ്ടായ ഇടിവ്, മൂലധനത്തിന്റെ ശക്തമായ ഒഴുക്ക്, ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ കുത്തനെയുള്ള ചുരുങ്ങല്‍ എന്നിവയുടെ ഫലമായിട്ടായിരിക്കും മാറ്റങ്ങള്‍ സംഭവിക്കുക.
2021 കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) വളര്‍ച്ച മെച്ചപ്പെടുമെന്നും.റിപ്പോര്‍ട്ട് പറയുന്നു. ഈ വര്‍ഷം ഡോളറിനെതിരെ 3.1 ശതമാനം ഇന്ത്യന്‍ രൂപ ദുര്‍ബലമായിരുന്നു. എന്നാല്ാ# ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് പ്രതീക്ഷ നല്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള വിദേശ നാണ്യ കരുതല്‍ ധനത്തിലേക്കുള്ള തുടര്‍ച്ചയായ വര്‍ധനവ് അമേരിക്കന്‍ കറന്‍സിക്കെതിരെ ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ രൂപയെ സഹായിക്കും എന്നാണ് കണ്ടെത്തല്‍.