കോവിഡ് വാക്സിന് കുത്തിവയ്പ്പ് ലഭിച്ച വ്യക്തിക്ക് അജ്ഞാതരോഗം, ഓക്സ്ഫഡ് പരീക്ഷണം നിർത്തിവച്ചു.

ന്യൂഡല്‍ഹി: ഓക്സ്ഫഡ് അസ്ട്രാസെനെകയുടെ കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. മരുന്നിന്റെ പാര്‍ശ്വഫലം സംബന്ധിച്ച ആശങ്കമൂലമാണ് പരീക്ഷണം നിര്‍ത്തിവച്ചത്. വാക്സിന് കുത്തിവച്ച ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് പരീക്ഷണം നിര്‍ത്തിവെച്ചത്.
പരീക്ഷണം നിര്‍ത്തിവെക്കുന്നതായി അസ്ട്രസെനെക വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ഇത് രണ്ടാം തവണയാണ് വാക്സിന് പരീക്ഷണം നിര്‍ത്തിവെയ്ക്കുന്നത്. ജൂലായ് 20നാണ് ഓക്സ്ഫഡ് സര്‍വകലാശാല കോവിഡ് 19 വാക്സിന് വികസിപ്പിച്ചെടുത്തത്. 2021 ജനുവരിയോടെ വാക്സിന് വിപണിയില്‍ എത്തുമെന്നായിരുന്നു വിലയിരുത്തല്‍.
വാക്സിന് തയ്യാറായാല്‍ അതിന്റെ ഉല്പാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയെ ഓക്സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തെരഞ്ഞെടുത്തിട്ടുണ്ട്.