പാലത്തായി കേസില്‍ ഐജി ശ്രീജിത്തിനെ അടക്കം മാറ്റാന്‍ ഹൈക്കോടതി ഉത്തരവ് 

പാലത്തായി കേസില്‍ ഐജി ശ്രീജിത്തിനെ അടക്കം മാറ്റാന്‍ ഹൈക്കോടതി ഉത്തരവ് 

കൊച്ചി: പാലത്തായി പീഡന കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഐജി ശ്രീജിത്തിനെ മാറ്റി മേല്‍നോട്ട ചുമതല ഐജി റാങ്കിലുള്ള മറ്റൊരു ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. 

നിലവിലെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരെ പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തരുത്. രണ്ടാഴ്ചയ്ക്കകം പുതിയ സംഘം രൂപീകരിക്കണം. പുതിയ അന്വേഷണ സംഘം വേണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല. ഏത് ടീം അന്വേഷിക്കുന്നതിലും എതിര്‍പ്പില്ലെന്നും ഇരയ്‌ക്കൊപ്പമാണ് തങ്ങളെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.