പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ അന്യരുടെ ഫോട്ടോ എടുത്താല്‍ കുടുങ്ങിയതു തന്നെ

പൊതുസ്ഥലങ്ങളില്‍ അനുവാദമില്ലാതെ അന്യരുടെ ഫോട്ടോ എടുത്താല്‍ കുടുങ്ങിയതു തന്നെ

മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നത് ഇപ്പോഴൊരു ഫാഷനാണ്. ആര്‍ക്കും ആരുടെയും ഫോട്ടോയെടുക്കാമെന്ന അവസ്ഥയാണ് പൊതുവെ നമ്മുടെ നാട്ടിലുള്ളത്. എന്നാല്‍ ദുബായിലങ്ങനെയല്ല. അവിടെ പൊതു സ്ഥലങ്ങളില്‍ അനുവാദമില്ലാതെ അന്യരുടെ ഫോട്ടോയെടുത്താല്‍ പിടിവീഴും. പാര്‍ക്ക്, ബീച്ച് എന്നിവിടങ്ങളിലെല്ലാം ഇതു ബാധകം. ചിത്രങ്ങള്‍ ആര്‍ക്കെങ്കിലും അയയ്ക്കുകയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്താല്‍ കടുത്ത നടപടികളുണ്ടാകുമെന്നും ദുബായ് സിഐഡി ഉപമേധാവി മേജര്‍ ഖലീല്‍ ഇബ്രാഹിം അല്‍   മന്‍സൂറി വ്യക്തമാക്കി.

അനുമതിയില്ലാതെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്ത കേസിലെ പ്രതിക്ക് ഒരു ലക്ഷം ദിര്‍ഹം കോടതി ശിക്ഷ വിധിച്ചതായി അഭിഭാഷകന്‍ റാഷിദ് സുല്‍ത്താന്‍ പറഞ്ഞു.2012 ലെ ഫെഡറല്‍ ഐടി നിയമപ്രകാരം ഒരാളുടെ ചിത്രം പകര്‍ത്തുകയോ പരസ്യപ്പെടുത്തുകയോ സമൂഹ മാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കുകയോ ചെയ്താല്‍ 6 മാസത്തില്‍ കുറയാത്ത തടവും 1.5 ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ. വാഹനാപകടങ്ങളുടെ ചിത്രമെടുക്കുന്നതും ശിക്ഷാര്‍ഹമാണ്.