കൊവിഡ് 19 , ലോകം നേരിടുന്ന വലിയ വെല്ലുവിളി; ലോകരാജ്യങ്ങൾ ഒന്നിച്ച് പോരാടണമെന്ന്  മോദി

കൊവിഡ് 19 , ലോകം നേരിടുന്ന വലിയ വെല്ലുവിളി; ലോകരാജ്യങ്ങൾ ഒന്നിച്ച് പോരാടണമെന്ന്  മോദി

കൊവിഡ് 19 മഹാമാരി രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനഞ്ചാമത് ജി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി. ലോകരാഷ്ട്രങ്ങളുടെ ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തിൽ മറികടക്കാനാകും. സാമ്പത്തിക ഉണർവിനൊപ്പം തൊഴിൽ മേഖലകൂടി മെച്ചപ്പെടുത്തണമെന്നും മോദി പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്തത് മികച്ച അനുഭവമായെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

 

രണ്ട് ദിവസമായി നടക്കുന്ന ജി20 ഉച്ചകോടി നാളെ സമാപിക്കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് ഗ്രൂപ്പ് 20 രാജ്യങ്ങളുടെ ഉച്ചകോടി ആരംഭിച്ചത്. ശനിയാഴ്ച വൈകീട്ട് നാലിനാണ് റിയാദിൽ തുടക്കമായത്....അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രമ്പ്, റഷ്യന്‍ പ്രസിഡന്‍റ് വ്‌ലാദിമിര്‍ പുചിന്‍, ചൈനീസ് പ്രസിഡന്‍റ് ജി പിംങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉള്‍പ്പെടെ അംഗ രാജ്യങ്ങളുടെയെല്ലാംഭരണത്തലവന്മാരും അതത് രാജ്യങ്ങളുടെ റിസര്‍വസ് ബാങ്ക് ഗവര്‍ണര്‍മാരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഓണ്‍ലൈനായി സമ്മേളനത്തില്‍ പങ്കെടുത്തു..