ആട് ജീവിതം കഴിഞ്ഞു, പൃഥ്വി ഉടനെ നാട്ടിലേക്ക് തിരിക്കും

ആട് ജീവിതം കഴിഞ്ഞു, പൃഥ്വി ഉടനെ നാട്ടിലേക്ക് തിരിക്കും

പൃഥ്വി രാജ് പ്രത്യേക മേക്കപ്പിലെത്തുന്ന ആട് ജീവിതത്തിന്‍റെ ജോര്‍ദാനിലെ ഷൂട്ടിംഗ് കഴിഞ്ഞു.   വാദിറാം മരുഭൂമിയില്‍ കഴിഞ്ഞ മൂന്ന് മാസമാണ് ചിത്രീകരണം നീണ്ടു നിന്നത്.  

നിലവില്‍ ജോര്‍ദാന്‍ വിമാനത്താവളത്തില്‍ ഉള്ള ഹോട്ടലില്‍ ആണ് പൃഥ്വിയും സംഘവും. സിവില്‍ ഏവിയേഷന്‍റെ അനുമതി കിട്ടിയാല്‍ ഉടന്‍ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

ഷെഡ്യൂള്‍ പാക്ക്അപ്പ് ആയി തിരിച്ചെത്തിയ പൃഥ്വിരാജിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്. ആടുജീവിതം തുടങ്ങുംമുമ്പ് പ്രചരിച്ച ഫാന്‍ മേയ്ഡ് പോസ്റ്ററിലെ ലുക്കിനോട് സാമ്യം തോന്നുംവിധത്തിലാണ് അദ്ദേഹത്തെ കാണാനാകുക.

 

  

click: Facebook Post

58 പേരുടെ ഇന്ത്യന്‍ സംഘവും മുപ്പതോളം ജോര്‍ദ്ദാന്‍ സ്വദേശികളുമാണ് ചിത്രീകരണസംഘത്തില്‍ ഉണ്ടായിരുന്നത്. വിറ്റഴിഞ്ഞ കോപ്പികളുടെയും പതിപ്പുകളുടെയും എണ്ണത്തില്‍ റെക്കോര്‍ഡ് തന്നെ സൃഷ്ടിച്ച ബെന്യാമിന്‍റെ നോവലാണ് അതേ പേരില്‍ ചലച്ചിത്രമാവുന്നത്. 2013ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.