പബ്ജിയെ നെഞ്ചിലേറ്റി പത്തനംതിട്ടയിലെ യുവാക്കള്‍

പബ്ജിയെ നെഞ്ചിലേറ്റി പത്തനംതിട്ടയിലെ യുവാക്കള്‍

ചൈനീസ് ഗെയിമിങ് ആപ്പായ പബ്ജി നിരോധിച്ചതില്‍ നമ്മുടെ പത്തനംതിട്ടയില്‍ യുവാക്കളുടെ പ്രതിഷേധം. പത്തനംതിട്ടയിലെ വായ്പുരിലാണ് യുവാക്കള്‍ പബ്ജി നിരോധിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

'ഞങ്ങടെ ഉയിരാം പബ്ജിയെ ഇല്ലാതാക്കാന്‍ നോക്കുന്നേ, ചങ്കാണേ ചങ്കിടിപ്പാണേ പബ്ജി ഞങ്ങള്‍ക്കുയിരാണേ' തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രകടനം നടത്തിയത്.പബ്ജി ഉള്‍പ്പടെ 118 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കൂടി രാജ്യത്ത് നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം എത്തിയത് ബുധനാഴ്ചയാണ്.