രാജിനി ചാണ്ടി വേറെ ലെവലാണ്: പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ കാണൂ

രാജിനി ചാണ്ടി വേറെ ലെവലാണ്: പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ കാണൂ

പലര്‍ക്കും മുടി നരയ്ക്കുന്നതിഷ്ടമല്ല. മുടിയില്‍ കറുത്ത ചായം പൂശുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അവര്‍ക്കിടയില്‍ രാജിനി ചാണ്ടി വേറിട്ട് നില്‍ക്കുന്നു. ഒരു മുത്തശ്ശി ഗദ' സിനിമയിലെ മിടുക്കി മുത്തശ്ശിയായാണ് രാജിനി ചാണ്ടിയെ പ്രേക്ഷകര്‍ പരിചയപ്പെടുന്നത്. തലമുടിയിലെ നര മാത്രമാണ് ഈ മുത്തശ്ശിയെ മുത്തശ്ശി ആക്കിയത് എന്ന് പിന്നീട് അതേ പ്രേക്ഷകര്‍ കണ്ടു. ജീവിതത്തില്‍ ഊര്‍ജസ്വലയായി ഓടി നടന്നു കാര്യങ്ങള്‍ ചെയ്യുന്ന ആളാണ് രാജിനി.

 

ഇപ്പോഴിതാ ഒരു തകര്‍പ്പന്‍ മേക്കോവറിലാണ് താരം. ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കില്‍ എത്തുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ ഗ്ലാമറില്‍ പോലും വിട്ടുകൊടുക്കാന്‍ മനോഭാവമില്ലാതെയാണ് ഈ സ്‌റ്റൈലന്‍ മുത്തശ്ശിയുടെ വരവ്.