ചുരണ്ടാന്‍ വന്നവര്‍ക്കായി: സ്വിം സ്യൂട്ടില്‍ രാജിനി ചാണ്ടി

ചുരണ്ടാന്‍ വന്നവര്‍ക്കായി: സ്വിം സ്യൂട്ടില്‍ രാജിനി ചാണ്ടി

ജീന്‍സും ടോപ്പുമിട്ട് ഫോട്ടോക്ക് പോസ് ചെയ്ത രാജിനി ചാണ്ടിയെ ചൊറിയാന്‍ ആളുണ്ടായി. പലര്‍ക്കും അത് ദഹിച്ചില്ല. അവര്‍ക്കായി ചില ഫോട്ടോകള്‍ പങ്ക് വച്ചാണ് രാജിനി ചാണ്ടി മറുപടി നല്‍കിയിരിക്കുന്നത്. അതും സ്വിം സ്യൂട്ടിലുള്ള ഫോട്ടോ. അതിനടിയിലായി രാജിനി ചാണ്ടി ഇങ്ങനെ പറയുന്നു: 60 വയസ്സ് കഴിഞ്ഞു ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങള്‍ പലരും എന്നെ കാണുന്നത്. എന്നാല്‍ 1970 ല്‍ വിവാഹം കഴിഞ്ഞു ബോംബെയില്‍ പോയപ്പോള്‍ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനില്‍ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭര്‍ത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാര്‍ട്ടികളിലും ഞാന്‍ ഒപ്പം പോയിരുന്നു. അവിടുത്തെ ലൈഫ് സ്‌റ്റൈല്‍ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നു.

ഫോര്‍മല്‍ മീറ്റിങ്ങിനു പോകുമ്പോള്‍ സാരി ധരിക്കും. എന്നാല്‍ കാഷ്വല്‍ മീറ്റിങ്ങിനും പാര്‍ട്ടിക്കും പോകുമ്പോള്‍ ജീന്‍സ് ടോപ്, മറ്റു മോഡേണ്‍ വസ്ത്രങ്ങള്‍ എന്നിവ ധരിച്ചിരുന്നു.  അതുപോലെ സ്വിം സ്യൂട്ട്, ബിക്കിനി ഒക്കെ ഇടേണ്ട അവസരത്തില്‍ അതും ധരിക്കുമായിരുന്നു. വൈകുന്നേരങ്ങളില്‍ ടാജിലും ഒബ്റോയ് ഹോട്ടലിലും ഒക്കെ കോക്ക്‌ടെയ്ല്‍ ഡിന്നറും മറ്റും ഉണ്ടായിരുന്നു.  എന്റെ ചെറുപ്പകാലം ഇങ്ങനെയൊക്കെയായിരുന്നു.  ഒട്ടുമിക്ക രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.   ഇപ്പോഴും ഞാന്‍ ജീന്‍സ് ടോപ്പ് ഒക്കെ ധരിക്കാറുണ്ട്'.

ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്നു ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് ഞാന്‍ ആരോടും പറഞ്ഞില്ല, ഇപ്പോള്‍ പറയാന്‍ അവസരം വന്നതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ.  ഈ നെഗറ്റിവ് കമന്റ് ഇടുന്നവര്‍ക്ക് ഞാന്‍ എങ്ങനെ ജീവിക്കണം എന്ന് പറയാന്‍ അധികാരമില്ല.  നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം  കൊണ്ടു പോകുന്ന ഒരാളാണ്.  കുടുംബ ജീവിതത്തിലായാലും സാമൂഹ്യ ജീവിതത്തിലായാലും ഞാന്‍ സന്തോഷവതിയാണ്.