തിയേറ്ററുകൾ തുറന്നാലും "മരയ്ക്കാർ " ഉടനൊന്നും റിലീസ് ചെയ്യില്ലെന്ന് ആൻ്റണി പെരുന്പാവൂർ

തിയേറ്ററുകൾ  തുറന്നാലും  "മരയ്ക്കാർ " ഉടനൊന്നും    റിലീസ് ചെയ്യില്ലെന്ന്  ആൻ്റണി പെരുന്പാവൂർ

തിരുവനന്തപുരം: കോവിഡ് അടച്ചുപൂട്ടലിനു ശേഷം തിയേറ്ററുകൾ തുറന്നാലും ഉടനൊന്നും മോഹൻലാലിൻ്റെ ബിഗ്ബജറ്റ് ചിത്രമായ "മരയ്ക്കാർ " റിലീസ് ചെയ്യില്ലെന്ന് നിർമാതാവ് ആൻ്റണി പെരുന്പാവൂർ പറഞ്ഞു.

അറുപതിലേറെ രാജ്യങ്ങളിലെ വിതരണ കന്പനികളുമായി കരാറുണ്ട്. അവരുടെ ഒക്കെ സൌകര്യം നോക്കിയെ റിലീസ് തീരുമാനിക്കാനാവൂ. മോഹനലാലിനും ഇതെ അഭിപ്രായമാണുള്ളതെന്നും ആൻ്റണി പറഞ്ഞു. ലോകം പഴയപടി ആകാൻ പ്രാർത്ഥിക്കുക . മറ്റൊന്നും ഇപ്പോൾ ചിന്തിക്കരുത്. പഴയ അവസ്ഥയിലെത്തിയാൽ നമുക്ക് എന്തും ചെയ്യാമെന്നുമാണ് ലാലിൻ്റെ ഉപദേശം എന്നും ആൻ്റണി വ്യക്തമാക്കി.എല്ലാം ശാന്തമാകുന്നതു വരെ കാത്തിരിക്കാം. അറുപതു രാജ്യങ്ങളിലും ഒരേ ദിവസം റിലീസ് ചെയ്യാനം ഒക്കുവെന്നും ആൻ്റണി പറഞ്ഞു.