റിസര്‍വ്വ് ബാങ്ക് വായ്പ മോറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി

റിസര്‍വ്വ് ബാങ്ക് വായ്പ മോറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി

ദില്ലി: റിസര്‍വ്വ് ബാങ്ക് റീപ്പോ നിരക്ക് 0.4 ശതമാനം കുറച്ചു. 4 ശതമാനമാണ് പുതിയ റീപ്പോ നിരക്ക്. റിവേഴ്‌സ് റീപ്പോ നിരക്ക് 3.35 ശതമാനമാണ്. ഇത് രണ്ടാം തവണയാണ് കൊവിഡ് പ്രതിസന്ധിക്കിടെ റീപോ നിരക്ക് കുറക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് പറഞ്ഞു.

ജിഡിപി വളര്‍ച്ചാനിരക്കില്‍ കുറവ് വരും. 2020-21 സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് പൂജ്യത്തില്‍ താഴെ ആകും. വ്യവസായ ഉത്പാദന മേഖലയിലും ഇടിവുണ്ടാകും. നാണയപെരുപ്പം 4 ശതമാനത്തില്‍ താഴെ എത്തും. 

വായ്പാ മൊറട്ടോറിയം മൂന്നുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. മൊറൊട്ടോറിയം കാലയളവിലെ പലിശ അടക്കുന്നതിലും ഇളവ് നല്‍കിയിട്ടുണ്ട്. പലിശ ഒരുമിച്ച് അടയ്‌ക്കേണ്ടതില്ല, തവണകളായി അടച്ചാല്‍ മതി.