21 തികയാൻ രേഷ്മ കാത്തിരിക്കുന്നു. 19ന് പത്രിക സമർപ്പിക്കും

21 തികയാൻ രേഷ്മ കാത്തിരിക്കുന്നു. 19ന് പത്രിക സമർപ്പിക്കും

കോ​ന്നി: നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള പ്രാ​യം തി​ക​യാ​ന്‍ 18ാം തീ​യ​തി വ​രെ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​രു​വാ​പ്പു​ല​ത്തെ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി. അ​രുവാ​പ്പു​ലം പ​തി​നൊ​ന്നാം വാ​ര്‍​ഡ് സ്ഥാ​നാ​ര്‍​ഥി രേ​ഷ്മ മ​റി​യം റോ​യി ആ​ണ് ഈ ​മാ​സം 18 ന് ​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ര്‍​ഥി​ക്ക് 21 വ​യ​സ് പൂ​ര്‍ത്തി​യാ​കു​ന്ന​ത് 18നാ​ണ്.

19ന് ​നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം. 19 ആ​ണ് പ​ത്രി​ക ന​ല്കാ​നു​ള്ള അ​വ​സാ​ന ദി​വ​സ​വും. കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ര്‍​ഥി താ​നാ​യി​രി​ക്കു​മെ​ന്നാ​ണ് രേ​ഷ്മ പ​റ​യു​ന്ന​ത്. ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​ണ്. ത​ന്‍റെ പി​റ​ന്നാ​ള്‍ അ​ടു​ക്കാ​ന്‍ ഇ​ത്ര​യും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നി​ട്ടി​ല്ലെ​ന്ന് സ്ഥാ​നാ​ര്‍​ഥി പറയുന്നു.