അപ്പ 20 മിനിറ്റു വരെ എഴുന്നേറ്റ് ഇരിക്കും'; എസ് പി ബിയുടെ മകന്‍

അപ്പ 20 മിനിറ്റു വരെ എഴുന്നേറ്റ് ഇരിക്കും'; എസ് പി ബിയുടെ മകന്‍

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് മകനും ഗായകനുമായ എസ് പി ചരണ്‍. എസ്പിബിയ്ക്ക് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം സാധാരണനിലയില്‍ ആകുന്നതുവരെ വെന്‍റിലേറ്റര്‍ സഹായം തുടരുമെന്ന് ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

'അപ്പയുടെ ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കൂടാതെ ഫിസിയോ തെറപ്പിയും വളരെ സജീവമായി നടക്കുന്നുണ്ട്. ഇപ്പോള്‍ പതിനഞ്ചു മിനിട്ടു മുതല്‍ ഇരുപത് മിനിട്ടു വരെ എഴുന്നേറ്റിരിക്കാന്‍ അപ്പയ്ക്കു സാധിക്കും. ഇനി മുതല്‍ വായില്‍ക്കൂടി നേരിട്ട് ഭക്ഷണം നല്‍കാന്‍ തുടങ്ങുമെന്ന് അപ്പയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. എല്ലാം ശുഭകരമായി ഭവിക്കുന്നതായാണു കാണുന്നത്'.- വിഡിയോയില്‍ എസ് പി ചരണ്‍ പറഞ്ഞു.