കൊവിഡ് പശ്ചാത്തലത്തിലും മണ്ഡലം മകരവിളക്ക് ഉത്സവങ്ങൾക്കൊരുങ്ങി ശബരിമല

കൊവിഡ് പശ്ചാത്തലത്തിലും മണ്ഡലം മകരവിളക്ക് ഉത്സവങ്ങൾക്കൊരുങ്ങി ശബരിമല

 

കൊവിഡ് വ്യാപനം ആശങ്കയുയർത്തുന്ന സാഹചര്യത്തിലും മണ്ഡലം മകരവിളക്ക് മഹോത്സവത്തിനൊരുങ്ങുകയാണ് ശബരിമല. നാളെ നടക്കുന്ന മകര സംക്രമ പൂജയ്ക്കും മകരവിളക്ക് മഹോത്സവത്തിനുമായി സന്നിധാനം സജ്ജമായിക്കഴിഞ്ഞു. 

നാളെ പുലര്‍ച്ചെ അഞ്ചിന് നടതുറക്കുന്നതോടെ മകരവിളക്ക് മഹോത്സവത്തിന് തുടക്കമാകും. വിശേഷാല്‍ മകര സംക്രമ പൂജയും നാളെയാണ്. രാവിലേ 8.14 ന്  മകരസംക്രമപൂജ തുടങ്ങും.

വൈകുന്നേരം അഞ്ചിന് നട തുറന്ന ശേഷം. 5.15 ന് ക്ഷേത്ര ശ്രീകോവിലില്‍ പൂജിച്ച മാലകളും അണിഞ്ഞ് ദേവസ്വം പ്രതിനിധികള്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വം സ്വീകരിക്കുന്നതിനായി ശരംകുത്തിയിലേക്ക് പോകും.

5.30ന് ശരംകുത്തിയില്‍ സ്വീകരണ ചടങ്ങുകള്‍ നടക്കും. 6.20ന് സന്നിധാനത്തേക്ക് കൊണ്ടുവരുന്ന തിരുവാഭരണ പേടകങ്ങള്‍ക്ക് പതിനെട്ടാം പടിക്ക് മുകളിലെത്തും., 

6.30ന് മകരസംക്രമ സന്ധ്യയില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധന . തുടർന്നാണ് പൊന്നമ്പലമേട്ടിൽ മകരവിളക്കും ആകാശത്ത് മകരജ്യോതിയും തെളിയുക.