ഒടുവിൽ സ്പാർട്ടൻ സച്ചിനോട് മാപ്പുപറഞ്ഞു

ഒടുവിൽ സ്പാർട്ടൻ സച്ചിനോട് മാപ്പുപറഞ്ഞു

മെൽബൺ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും ഓസ്‌ട്രേലിയയിലെ സ്പോർട്‌സ് ഉപകരണ നിർമാതാക്കളായ സ്പാർട്ടനും തമ്മിലുള്ള കേസ് ഒത്തുതീർപ്പായി. സ്പാർട്ടൻ ഡയറക്ടർമാർ സച്ചിനോട് മാപ്പുപറഞ്ഞു. സ്പാർട്ടൻ ഗ്രൂപ്പുമായി സച്ചിൻ 2016-ൽ സ്പോൺസർഷിപ്പിൽ എത്തിയിരുന്നു. എന്നാൽ, കരാറിൽ പറഞ്ഞതുപ്രകാരമുള്ള പ്രതിഫലം നൽകാത്തതിനെത്തുടർന്ന് സച്ചിൻ ഓസ്‌ട്രേലിയയിലെ കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

ഏകദേശം 15 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കഴിഞ്ഞ ജൂണിൽ നിയമനടപടി തുടങ്ങിയത്. എന്നാൽ, 2018 സെപ്റ്റംബറിൽ സച്ചിനുമായുള്ള കരാർ അവസാനിപ്പിച്ചതായി കമ്പനി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഭാവിയിൽ സച്ചിന്റെ പേരോ ലോഗോയോ ചിത്രങ്ങളോ സ്പാർട്ടൻ ഉപയോഗിക്കരുതെന്ന് കോടതി മുന്നറിയിപ്പു നൽകി.