സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ പറ്റിയ രാജ്യങ്ങൾ ഇവയൊക്കെയാണ്

സ്ത്രീകൾക്ക് സുരക്ഷിതമായി  ജീവിക്കാൻ പറ്റിയ രാജ്യങ്ങൾ ഇവയൊക്കെയാണ്

പലപ്പോഴും സമൂഹത്തിൽ ഭയചികിതയായാണ് സ്ത്രീകൾ ജീവിക്കാറുളഅളത്. ചുറ്റുപാടുമുളള പലതും സ്ത്രീകളെ ഭയപ്പെടുത്തുന്നതാണ്. പുരുഷൻ്റെ ഒപ്പം നിൽക്കുവാൻ ആഗ്രഹിക്കുമെങ്കിലും പലപ്പോഴും അതിനും കഴിയാറില്ല മിക്കവർക്കും. മാത്രമല്ല ഇന്നത്തെ കാലത്ത് മറ്റ് പലതരത്തിലുള്ള ഭീഷണികളും സത്രീകൾ പുരുഷൻമാരിൽ നിന്നും ഏറ്റു വാങ്ങേണ്ടി വരാറുണ്ട്.

പീഡനം,ആസിഡ് അറ്റാക്ക്, പ്രണയം നിഷേധിച്ചാല്‍ പെട്രോള്‍ ഒഴിക്കല്‍.... ഇതൊക്കെ കണ്ടും കേട്ടും നാടുവിടാന്‍ തോന്നാറുമുണ്ട്. അങ്ങനെയാണെങ്കിൽ ഡെന്‍മാര്‍ക്കിലേയ്ക്ക് വച്ച്പിടിക്കാനാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കാരണം സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ഡെന്‍മാര്‍ക്കിനാണ്.

 യു.എന്‍ ന്യൂസ് ലോകമെങ്ങുമുള്ള സ്ത്രീകളുടെ ഇടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഈ സ്‌കാന്‍ഡിനേവിയന്‍ രാജ്യം സ്ത്രീസൗഹൃദരാജ്യങ്ങളില്‍ ഒന്നാമതായത്. മനുഷ്യാവകാശങ്ങള്‍, ലിംഗസമത്വം, സുരക്ഷ, ജീവിതപരവും തൊഴില്‍പരവുമായ വളര്‍ച്ച, തുല്യ ശമ്പളം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വ്വേ. 73 രാജ്യങ്ങളില്‍ നിന്നായി 20,000ത്തില്‍ അധികം സ്ത്രീകള്‍ ഇതില്‍ പങ്കെടുത്തു. പത്തിലാണ് ഓരോ രാജ്യത്തിനും ഇവര്‍ മാര്‍ക്ക് നല്‍കിയത്.

സ്വീഡനാണ് രണ്ടാം സ്ഥാനത്ത്. മനുഷ്യാവകാശങ്ങള്‍ക്ക് പത്തില്‍ പത്തുമുണ്ട് സ്വീഡന്. മൂന്നാം സ്ഥാനത്തുള്ള നെതര്‍ലാന്‍ഡ്സിനും മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഫുള്‍ മാര്‍ക്കുണ്ട്. 19-ാം സ്ഥാനത്ത് പോര്‍ച്ച്യുഗലാണ്. പതിനെട്ട് ജപ്പാനും. 

വിമന്‍ പീസ് ആന്‍ഡ് സെക്യൂരിറ്റി ഇന്‍ഡെക്സില്‍ ഇന്ത്യയുടെ സ്ഥാനം 133 ആണ്. ജോര്‍ജ്ടൗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിമന്‍, പീസ് ആന്‍ഡ് സെക്യൂരിറ്റി നാഷണല്‍ ജ്യോഗ്രഫിക്കുമായി ചെര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇത്.