അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ച് സാനിയ മിര്‍സയും

അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ച് സാനിയ മിര്‍സയും

ന്യൂഡല്‍ഹി: വെബ് സീരീസിലൂടെ അഭിനയ ലോകത്തേയ്ക്ക് ചുവടുവെക്കാനൊരുങ്ങി ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ക്ഷയരോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതിന് വേണ്ടി നിര്‍മിക്കുന്ന 'എംടിവി നിഷേധേ എലോണ്‍ ടുഗെദര്‍' എന്ന വെബ്‌സീരീസിലാണ് താരം അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് എപ്പിസോഡുകള്‍ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും. 

സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ് വെബ്സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വിന്‍ നല്‍വാഡെ, അശ്വിന്‍ മുഷ്‌റന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ക്ഷയം. രോഗനിര്‍ണയം നടത്തിയ കേസുകളില്‍ പകുതിയോളം പേര്‍ 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറേണ്ടത് അത്യാവശ്യമാണെന്ന് സാനിയ പറഞ്ഞു.