മികച്ച പ്രതികരണം നേടി 'സെക്കന്‍ഡ് ഹണിമൂണ്‍' ഹസ്വചിത്രം

കണ്ണ് നിറയിക്കുന്ന ഒരു ഹസ്വ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്. ഭൂരിഭാഗം മതാപിതാക്കളും ജീവിതത്തിൻ്റെ നല്ലഭാഗം ജീവിച്ചു തീര്‍ക്കുന്നത് അവരുടെ മക്കള്‍ക്ക്വേണ്ടിയായിരിക്കും. ജീവിതത്തിൻ്റെ പ്രരാബാധങ്ങളെല്ലാം തീരുമ്പോഴെക്കും ജീവിതം കൈവിട്ടു പോയെന്നുമിരിക്കും, അത്തരത്തിലുളള ഒരു ഹസ്വചിത്രമാണ് സെക്കന്‍്ഡ് ഹണിമൂണ്‍.

ഗിരീഷ് നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കെ കലാധരന്‍, ഇന്ദിര കെ കെ, അലന്‍ ചിറമ്മല്‍, മരിയ പ്രിന്‍സ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. അനന്തു കൃഷ്ണന്‍ എടയടിയാണ് ഛായാഗ്രണം. അരുണ്‍രാജ് സംഗീതം നല്‍കിയിരിക്കുന്നു. ബിഗ് ബ്രിഡ്ജ് എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് നിര്‍മാണം.

ചിത്രം യൂട്യൂബിൽ റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയിരിക്കുന്നത്.