1000 'കാമുകിമാരെ' ലൈംഗികമായി പീഡിപ്പിച്ചു;നേതാവിന് 1,075 വര്‍ഷം തടവ് ശിക്ഷ,വിധിച്ച് തുര്‍ക്കി കോടതി

1000 'കാമുകിമാരെ' ലൈംഗികമായി പീഡിപ്പിച്ചു;നേതാവിന് 1,075 വര്‍ഷം തടവ് ശിക്ഷ,വിധിച്ച് തുര്‍ക്കി കോടതി

ഇസ്റ്റംബൂള്‍: പ്രായപൂര്‍ത്തിയാകാത്ത 1000 'കാമുകിമാരെ' തടവില്‍ പാര്‍പ്പിച്ച് ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ നേതാവിന് 1,075 വര്‍ഷം തടവ് ശിക്ഷ.തുര്‍ക്കി കോടതിയാണ്  വിധിച്ച് .

ലൈംഗിക കുറ്റകൃത്യം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അദ്‌നാന്‍ അഖ്തര്‍ എന്ന കള്‍ട്ട് നേതാവിനെയാണ് കോടതി ശിക്ഷിച്ചത്. ഇയാളുടെ വീട്ടില്‍ നിന്ന്  69,000 ഗര്‍ഭനിരോധന ഗുളികകളും കണ്ടെത്തി.

സ്വന്തം ടെലിവിഷന്‍ ചാനൽ  സ്റ്റുഡിയോയില്‍ എത്തിയ സ്ത്രീകളെയാണ് ഇയാള്‍ കൂടുതലായും  ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. 64 കാരനായ അഖ്തറും അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികളും 2018 ല്‍ അറസ്റ്റുചെയ്തിരുന്നു.

തുടർന്ന്  അദ്ദേഹത്തിന്റെ ടിവി ചാനല്‍ അടച്ചുപൂട്ടുകയുംചെയ്തു.1990 കളിൽ ഒന്നിലധികം ലൈംഗിക അഴിമതികളിൽ കുടുങ്ങിയ ഒരു വിഭാഗത്തിന്റെ നേതാവായിരുന്നു ഒക്തർ ആദ്യമായി ജനശ്രദ്ധ നേടിയത്.

ഇത്തരം ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ഒരു ടെലിവിഷന്‍ ചാനലും ഇയാള്‍ ഓണ്‍ലൈനായി നടത്തിയിരുന്നു. ഇസ്റ്റംബൂള്‍ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അഖ്തറുടെ സംഘടനയിലെ മറ്റു രണ്ടുപേര്‍ക്കും 200 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.236 പേരാണ് ആകെ വിചാരണ നേരിട്ടത്.