‘ ഹാക്ക് ചെയ്യാൻ ഈ കുട്ടി സമ്മതിക്കുന്നില്ല’; വെട്ടിലായ ‘ബെഞ്ചമിൻ ലൂയിസ്’

‘ ഹാക്ക് ചെയ്യാൻ ഈ കുട്ടി സമ്മതിക്കുന്നില്ല’; വെട്ടിലായ ‘ബെഞ്ചമിൻ ലൂയിസ്’

ഈ അടുത്ത് മലയാളി പ്രേക്ഷകരെ വിറപ്പിച്ച വില്ലനാണ് ഡോ. ബെഞ്ചമിൻ ലൂയിസ്. അഞ്ചാം പാതിരയിൽ ക്രിമിനല്‍ സൈക്കോളജിസ്റ്റിന്റെ വേഷത്തിലെത്തി കുഞ്ചാക്കോ ബോബന്‍ കൈയടി നേടിയപ്പോള്‍ നടൻ ഷറഫുദ്ദീന്റെ കഥാപാത്രത്തെ കണ്ട് കാണികള്‍ക്ക് അമ്പരപ്പായിരുന്നു. ബെഞ്ചമിന്‍ ലൂയിസ് എന്ന സൈക്കോ കില്ലറായാണ് ഷറഫുദീന്‍ ചിത്രത്തിലെത്തിയത്. 


പൊലീസിനു മുന്നിൽപോലും തോറ്റുകൊടുക്കാത്ത ‘ബെഞ്ചമിനെ’ ഇവിടെ ഒരാൾ പൂട്ടിക്കഴിഞ്ഞു. സ്വന്തം മകൾ തന്നെ. ഷറഫുദ്ദീൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

ചിത്രത്തില്‍ ഷറഫുദ്ദീന്‍ വീട്ടില്‍ ലാപ്ടോപ്പിനു മുന്നിലാണ്. അച്ഛനെ പണിയെടുക്കാന്‍ സമ്മതിക്കാതെ തോളത്തു കയറിയിരുന്ന് മകള്‍ ദുവ ഒപ്പമുണ്ട്. ‘സാറേ ഈ കുട്ടി ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് ഷറഫുദ്ദീന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.