ഷൈന്‍ ടോം ചാക്കോ ചിത്രം 'തമി' ട്രെയിലര്‍ പുറത്തിറങ്ങി

ഷൈന്‍ ടോം ചാക്കോ ചിത്രം 'തമി' ട്രെയിലര്‍ പുറത്തിറങ്ങി

ഷൈന്‍ ടോം ചാക്കോ നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രം 'തമി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു വീട്ടില്‍ നടക്കുന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഏറെ സസ്‌പെന്‍സ് നിറഞ്ഞ ചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ തരുന്ന സൂചന.

ഒട്ടേറെ പരസ്യ ചിത്രങ്ങളുടെ സംവിധായകനായ കെ.ആര്‍. പ്രവീണ്‍ ആണ് 'തമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ സംവിധായന്‍ പ്രിയദര്‍ശന്‍,യുവ നടന്‍ നിവിന്‍ പോളി എന്നിവര്‍ തങ്ങളുടെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.

സുനില്‍ സുഖദ, ശരണ്‍ എസ്.എസ്, ശശി കലിംഗ, ഷാജി എ ജോണ്‍, നിതിന്‍ തോമസ്സ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന്‍ പാടൂര്‍, നിതീഷ് രമേശ്, ആഷ്‌ലി ഐസ്‌ക്ക് എബ്രാഹം, ഡിസ്‌നി ജെയിംസ്, ജിസ്മ ജിജി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരന്‍, ഗീതി സംഗീത, മായ വിനോദിനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

സ്‌കൈ ഹൈ എന്റര്‍ടൈയ്‌മെന്റ്‌സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി പിള്ള നിര്‍വ്വഹിക്കുന്നു. എഡിറ്റിങ് റഷിന്‍ - അഹമ്മദ്, ഫൗസിയ അബൂബക്കര്‍, നിഥിഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍-ഷാജി എ ജോണ്‍, കല-അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ്-ലാലു കൂട്ടാലിട, വസ്ത്രാലങ്കാരം-സഫദ് സെയിന്‍, സ്റ്റില്‍സ്-വിഷ്ണു ക്യാപ്ച്ചര്‍ലൈഫ്, പരസ്യക്കല-എസ് കെ നന്ദു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനയ് ചെന്നിത്തല, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-മധു വട്ടപ്പറമ്പില്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.