ലൈഫ് മിഷനിലെ കമ്മീഷൻ കാര്യം അറിയുമായിരുന്നില്ലെന്ന് ശിവശങ്കർ

ലൈഫ് മിഷനിലെ കമ്മീഷൻ കാര്യം അറിയുമായിരുന്നില്ലെന്ന് ശിവശങ്കർ

തിരുവനന്തപുരം:ലൈഫ് മിഷനിലെ കമ്മീഷൻ ഇടപാട് അറിഞ്ഞിരുന്നില്ലെന്നാണ് ശിവശങ്കർ  എൻഐഎക്ക് നൽകിയ മൊഴി . ഒരു കോടി കമ്മീഷൻ കിട്ടിയത് ശിവശങ്കറിനോട് പറഞ്ഞിട്ടില്ലെന്ന് സ്വപ്ന സുരേഷും ആവർത്തിച്ചു. സ്വപ്നയുമായുള്ള കൂടിക്കാഴ്ചകൾ വ്യക്തിപരമാണെന്നും കളളക്കടത്തുമായി ബന്ധമില്ലെന്നും ശിവശങ്കർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇരുവരും തമ്മിലുളള കൂടിക്കാഴ്ചകളുടെ തീയതികളിലും എൻഐഎ വ്യക്തത വരുത്തി. ശിവശങ്കർ പറഞ്ഞ തീയതികളിലാണ് കൂടിക്കാഴ്ചകളെന്ന് വ്യക്തമായി. മൊഴി പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നാണ് എൻഐഎ വൃത്തങ്ങൾ അറിയിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വിമാനത്താവള സ്വർണക്കളളക്കടത്തുകേസിൽ സ്വപ്ന സുരേഷിൻറെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അവസാന വട്ട ചോദ്യം ചെയ്യലുകൾക്കുശേഷം സ്വപ്നയെ ഉച്ചയോടെ എൻഐഎ കോടതിയിൽ ഹാജരാക്കും. സ്വപ്നയുടെ വാട്സ്ആപ്, ടെലഗ്രാം ചാറ്റുകളുടെ
അടിസ്ഥാനത്തിലായിരുന്നു മൂന്നുദിവസത്തെ ചോദ്യം ചെയ്യൽ. ശിവശങ്കറിനെ ചോദ്യം ചെയ്തതിൻ്റെ വിശദാംശങ്ങളും എൻഐഎ ഇന്ന് കോടതിയിൽ അറിയിച്ചേക്കും. 

ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ എന്‍ഐഎ സംഘം ഇന്നലെ രാത്രയാണ് ശിവശങ്കറിനെ വിട്ടയച്ചത്..  ഇത് മൂന്നാം വട്ടമാണ് ശിവശങ്കറിനെ ചോദ്യംചെയ്‍തത്.  സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പമാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തതെന്നാണ് സൂചന.

സ്വപ്ന സുരേഷും മറ്റു കൂട്ടുപ്രതികളും നശിപ്പിച്ചു കളഞ്ഞ ഡിജിറ്റൽ തെളിവുകൾ എൻഐഎ വീണ്ടെടുത്തിരുന്നു. ഇവയിൽ വ്യക്തത വരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചോദ്യംചെയ്യല്‍.. എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റും കസ്​റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്​തിരുന്നു.ചോദ്യം ചെയ്യലിന്​ ശേഷം കൊച്ചിയില്‍ നിന്ന്​ ​​ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക്​ മടങ്ങി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ വഴിയാണ് മുഖ്യമന്ത്രിയുടെ​ ഓഫിസില്‍ സ്വാധീനമുണ്ടാക്കിയതെന്ന്​ സ്വപ്ന മൊഴി നല്‍കിയിരുന്നു. ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാര്‍ക്കില്‍ സ്വപ്നക്ക് ജോലി നല്‍കിയത് ശിവശങ്കറാണ്. ഇക്കാര്യത്തില്‍ ശിവശങ്കര്‍ തന്‍റെ അഭ്യുദയകാംക്ഷിയാണെന്നാണ് സ്വപ്ന വ്യക്തമാക്കിയത്.