തരംഗം സൃഷ്ടിച്ച് ഷൈലോക്കിലെ കണ്ണേ.. കണ്ണേ.. ഗാനം

അജയ് വാസുദേവിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം ഷൈലോക്കിലെ ഗാനം പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രത്തിനായി പ്രക്ഷേകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.ജനുവരി 23 ന് ചിത്രം പുറത്തിറങ്ങും.

ഡാൻസ് ബാറിൻ്റെ പശ്ചാത്തലത്തിലൊരുക്കിയ  കണ്ണേ കണ്ണേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.ഗോപി സുന്ദറാണ് സംഗീതമൊരുക്കിയിരിക്കുന്നത്. മഞ്ച് സ്റ്റാർ സിങ്ങർ എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് പരിചിതമായ ശ്വേത  അശോക്,കൂടാതെ നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.