നീളവും ആരോഗ്യവുമുള്ള മുടി സ്വന്തമാക്കാം; ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍!

നീളവും ആരോഗ്യവുമുള്ള മുടി സ്വന്തമാക്കാം; ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍!

നീളമുള്ള ആരോഗ്യമുള്ള മുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. എന്നാല്‍ അതിനായി സമയം കളയാനും പണം ചിലവാക്കാനും അധികമാര്‍ക്കും സാധിക്കാറില്ല. എന്നാല്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില ചെറിയ പൊടിക്കൈകളുണ്ട്. അല്‍പം സമയം കൂടി മാറ്റിവച്ചാല്‍ മുടിയുടെ പരിചരണം ഒട്ടും പ്രയാസമുള്ള ഒന്നല്ല.

മുടി കൊഴിച്ചിലാണ് ഏറെപ്പേരെയും അലട്ടുന്ന പ്രശ്‌നം.ശരിയായ പോഷണത്തിന്റെ അഭാവം, കടുത്ത മാനസ്സിക സമ്മര്‍ദ്ദം, മുടിയെ നന്നായി പരിപാലിക്കാതിരിക്കുന്നത് തുടങ്ങിയവയൊക്കെ ഇതിന് പിന്നിലെ കാരണങ്ങള്‍ ആകാം.

തലയോട്ടിയില്‍ നന്നായി മസാജ് ചെയ്യുന്നത് മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും. പോഷക പൂര്‍ണമായ ഏതെങ്കിലും എണ്ണ തലയില്‍ പുരട്ടിയ ശേഷമാവണം മുടി മസാജ് ചെയ്യുന്നത്. ആ എണ്ണ 30 മിനിറ്റ് നേരം തലയില്‍ സൂക്ഷിക്കുന്നതും മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിന് പര്യാപ്തമാണ്.

കഴിയുമെങ്കില്‍ മസാജ് ചെയ്ത ശേഷം ചെറുചൂടുള്ള ഒരു തുണി തലമുടിക്ക് ചുറ്റും പൊതിഞ്ഞു വയ്ക്കാം. മുടി പതിവായി കണ്ടീഷന്‍ ചെയ്യാന്‍ മറന്നു പോകരുത്. കണ്ടീഷനിംഗ് പ്രക്രിയ തീര്‍ച്ചയായും മുടി കൊഴിച്ചില്‍ ലക്ഷണങ്ങളെ കുറയ്ക്കാന്‍ ഏറ്റവും സഹായകമായ ഒന്നാണ്. വീട്ടില്‍ തന്നെ കണ്ടെത്താന്‍ കഴിയുന്ന പ്രകൃതി ഉല്‍പ്പന്നങ്ങള്‍ പലതും മികച്ച കണ്ടീഷണറായി നിങ്ങള്‍ക്ക് ഉപയോഗിക്കാം.

ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണശീലവും വേണം. മുടിയുടെ വളര്‍ച്ചയ്ക്കും ഇത്തരം ഭക്ഷണം അനിവാര്യമാണ്. മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വിറ്റാമിന്‍ പോഷകങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.   ഷാംപൂ ഉപയോഗിച്ച് ദിവസവും  തലമുടി കഴുകുന്നത് മുടികൊഴിച്ചില്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ അധികമാക്കും. കുറഞ്ഞത് ആഴ്ചയില്‍ രണ്ടുതവണ മാത്രം ഷാംപൂ ഉപയോഗിച്ച് ഈ രീതിയില്‍ തല കഴുകിയാല്‍ മതിയാകും