മകന്‍ ഗായകനാകാന്‍ ആഗ്രഹമില്ലെന്ന് സോനു നിഗം

മകന്‍ ഗായകനാകാന്‍ ആഗ്രഹമില്ലെന്ന് സോനു നിഗം

ബോളിവുഡിലെ സൂപ്പര്‍ ഗായകരില്‍ ഒരാളാണ് സോനു നിഗം. സംഗീതപ്രേമികളുടെ ഇഷ്ട ഗായകന്‍.സോനുവിന്റെ മകന്‍ നവീനും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. സോനുവും മകനും ചേര്‍ന്ന് ചില പരിപാടികളില്‍ പാടിയതെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എന്നാല്‍ മകന്‍ ഗായകനാകണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നാണ് സോനു പറയുന്നത്. 'എന്റെ മകന്‍ ഗായകനാവണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയില്‍ എന്തായാലും വേണ്ട. ഇപ്പോള്‍ അവന്‍ എന്തായാലും ഇന്ത്യയിലില്ല. ദുബൈലാണ്. ഞാന്‍ ആദ്യമെ തന്നെ അവനെ ഇന്ത്യയില്‍ നിന്ന് മാറ്റിയിരുന്നു. ജന്മസിദ്ധമായി അവന് പാട്ട് പാടാനുള്ള കഴിവ് ലഭിച്ചിട്ടുണ്ട്. 

എന്നാല്‍ അവന് ഗെയ്മിങിലാണ് കൂടുതല്‍ താത്പര്യം. 
ദുബായില്‍ പ്രചാരത്തിലുള്ള ഫോര്‍ട്‌നൈറ്റ് ഗെയിമര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് നീവിന്‍. കഴിവും പ്രതിഭയമുള്ളവനാണ് തന്റെ മകന്‍. എന്ത് ചെയ്യണമെന്ന് അവന് പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. അവനെന്താണ് വേണ്ടതെന്ന് അവന്‍ തന്നെ കണ്ടെത്തട്ടെ. സോനു നിഗം പറയുന്നു.


ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് സോനു നിഗം തന്റെ നിലപാട് തുറന്നു പറഞ്ഞത്.അച്ഛനെപ്പോലെ മകനും ഗായകനാകണമെന്നാണോ ആഗ്രഹം എന്ന  ചോദ്യത്തിനായിരുന്നു സോനുവിന്റെ മറുപടി.