സൂര്യയും അപർണയും മിന്നി തിളങ്ങി, സുരറൈ പോട്രിലെ ആദ്യ ഗാനത്തിൻ്റെ പ്രൊമോ പുറത്ത്

തമിഴകത്തിൻ്റെ സൂപ്പർ സ്റ്റാർ സൂര്യയും മലയാളത്തിലെ യുവനടി അപർണ ബാലമുരളിയും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം സുരറൈ പോട്രിലെ ആദ്യ ഗാനത്തിൻ്റെ പ്രെമോ പുറത്ത്. ഗാനത്തിൻ്റെ പ്രൊമോ പുറത്തെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബിൽ ട്രെൻഡിംഗിൽ ഒന്നാമതെത്തിയിരിക്കുകയാണ് 'വെയ്യോം സില്ലി' എന്ന ഗാനം.

ജി.വി. പ്രകാശകുമാർ ആണ് ഈ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.  ഛായാഗ്രഹണം കൊണ്ടും സംഗീതം കൊണ്ടും ഊര്‍ജം നല്‍കുന്ന പാട്ടാണെന്നാണ് ആരാധകരുടെ അഭിപ്രായം. തെലുങ്ക് പതിപ്പിൻ്റെ പ്രൊമോയും പുറത്തിറക്കിയിട്ടുണ്ട്.

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിൻ്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ചിത്രം ഫെബ്രുവരി 21 ന് പുറത്തിറങ്ങും.