യു.​എ​സ്​ ഓ​പ​ൺ പു​രു​ഷ വി​ഭാ​ഗ​ സെ​മി​യി​ൽ ശ​നി​യാ​ഴ്​​ച ന്യൂ​ജെ​ൻ' പോ​രാ​ട്ടം

യു.​എ​സ്​ ഓ​പ​ൺ പു​രു​ഷ വി​ഭാ​ഗ​ സെ​മി​യി​ൽ  ശ​നി​യാ​ഴ്​​ച ന്യൂ​ജെ​ൻ' പോ​രാ​ട്ടം

ന്യൂ​യോ​ർ​ക്​: ക​ളി തു​ട​ങ്ങും​ മു​​മ്പ്​ ​റ​ഫാ- റോ​ജ​ർ ജോ​ടി​യും പാ​തി​വ​ഴി​യി​ൽ ദ്യോ​കോ​വി​ച്ചും മ​ട​ങ്ങി​യ യു.​എ​സ്​ ഓ​പ​ൺ പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ ക​പ്പ​ടി​ക്കാ​ൻ 'ന്യൂ​ജെ​ൻ' പോ​രാ​ട്ടം. ശ​നി​യാ​ഴ്​​ച ന​ട​ക്കു​ന്ന ആ​വേ​ശ​ക​ര​മാ​യ സെ​മി​യി​ൽ ലോ​ക റാ​ങ്കി​ങ്ങി​ൽ മൂ​ന്നാ​മ​നാ​യ ഓ​സ്​​ട്രി​യ​ൻ താ​രം ഡൊ​മി​നി​ക്​ തീം ​റ​ഷ്യ​ൻ പ്ര​തീ​ക്ഷ​യാ​യ ഡാനിൽ മെ​ദ്​​വ്യ​ദെ​വി​നെ​യും ജ​ർ​മ​നി​യു​ടെ അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്​ സ്​​പാ​നി​ഷ്​ താ​രം ക​രെ​നോ ബ​സ്​​റ്റ​യെ​യും നേ​രി​ടും.

അതേസമയം  24ാം ഗ്രാ​ൻ​റ്​​സ്ലാം കി​രീ​ട​മെ​ന്ന ച​രി​ത്രം കൈ​യ​ക​ല​ത്തു​നി​ൽ​ക്കു​ന്ന വെ​റ്റ​റ​ൻ താ​രം സെ​റീ​ന വി​ല്യം​സ്​ ക​ടു​ത്ത പോ​രാ​ട്ട​ച്ചൂ​ട്​ ക​ട​ന്ന്​ യു.​എ​സ്​ ഓ​പ​ൺ വ​നി​ത വി​ഭാ​ഗം സെ​മി​യി​ൽ. സ്വ​റ്റാ​ന പി​റ​ൻ​കോ​വ​യെ​യാ​ണ്​ ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ൾ​ക്ക്​ വീ​ഴ്​​ത്തി​യ​ത്. സ്​​കോ​ർ 4-6 6-3 6-2. ഇ​തോ​ടെ, ര​ണ്ടു വ​ർ​ഷം മു​മ്പ്​ ന​ട​ന്ന സെ​റീ​ന- ഒ​സാ​ക മ​ത്സ​ര​ത്തി​െൻറ ത​നി​യാ​വ​ർ​ത്ത​ന​ത്തി​ന്​ കാ​ത്തി​രി​ക്കു​ക​യാ​ണ്​ ആ​രാ​ധ​ക​ർ.

ആ​റു ത​വ​ണ യു.​എ​സ്​ ഓ​പ​ണി​ൽ മു​ത്ത​മി​ട്ട 38കാ​രി​ക്ക്​ അ​പ്ര​തീ​ക്ഷി​ത എ​തി​രാ​ളി​യാ​യി തു​ട​ങ്ങി​യ ബ​ൾ​ഗേ​റി​യ​ൻ താ​രം പി​റ​ൻ​കോ​വ അ​നാ​യാ​സം ആ​ദ്യ സെ​റ്റ്​ ​പി​ടി​ച്ചെ​ടു​ത്തു. കോ​ർ​ട്ടി​ൽ അ​തി​വേ​ഗം ഓ​ടി​ത്ത​ള​ർ​ന്ന എ​തി​രാ​ളി​യെ അ​നു​ഭ​വ​ത്തി​െൻറ ക​രു​ത്തു​മാ​യി കീ​ഴ​ട​ക്കി​യ സെ​റീ​ന​ക്ക്​ ഇ​നി സെ​മി​യി​ൽ എ​തി​രാ​ളി ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം വി​​ക്​​ടോ​റി​യ അ​സ​റ​ൻ​ക​യാ​ണ്.