ബാര്‍ കോഴയില്‍ ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍; ജോസ് കെ മാണിയുടെ പങ്ക് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

ബാര്‍ കോഴയില്‍ ചെന്നിത്തലയ്‌ക്കെതിരേ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍; ജോസ് കെ മാണിയുടെ പങ്ക് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം;ബാര്‍കോഴക്കേസില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങു കയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതി അന്വേഷണം ടത്താന്‍ ഗവര്‍ണറുടേയും സ്പീക്കറുടേയും അനുമതി തേടിയിരിക്കുകയാണ് സര്‍ക്കാര്‍.

ബിജു രമേശിന്‍റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നേരത്തെ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ കഴിഞ്ഞ് തുടരന്വേഷണത്തിനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ അനുമതിക്കായി നല്‍കിയതാണ്. എന്നാല്‍ ജനപ്രതിനിധികളായതിനാലും ഇവര്‍ക്കെതിരേ നേരത്തെ തന്നെ അന്വേഷണം നടന്നതിനാലും ഗവര്‍ണ്ണറുടെയും സ്പീക്കറുടെയും അനുമതിക്കായി കാത്തിരിക്കുകയാണ്.

അതേ സമയം സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി കോണ്‍്ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ബാര്‍ കോഴ കേസില്‍ ജോസ് കെ മാണിക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചോദിക്കുന്നത്.