അൺലോക്ക്.5 : വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും തി​യ​റ്റ​റുകളും നിയന്ത്രണങ്ങളോടെ തു​റ​ക്കാം

അൺലോക്ക്.5 :    വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും തി​യ​റ്റ​റുകളും നിയന്ത്രണങ്ങളോടെ തു​റ​ക്കാം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​​മ്പോള്‍ സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. അ​ണ്‍​ലോ​ക്ക് അ​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഘ​ട്ടം​ഘ​ട്ട​മാ​യി തു​റ​ക്കാ​ന്‍ തീ​രു​മാ​നം. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ഒ​ക്ടോ​ബ​ര്‍ 15 മു​ത​ല്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു.

എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും തീ​രു​മാ​ന​മെ​ടു​ക്കാം. സ്കൂ​ളു​ക​ളി​ല്‍ ഹാ​ജ​രാ​കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ നി​ര്‍​ബ​ന്ധി​ക്കാ​ന്‍ പാ​ടി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​പ​ത്രം നി​ര്‍​ബ​ന്ധ​മാ​ണെ​ന്നും പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

സി​നി​മാ ഹാ​ളു​ക​ള്‍, മ​ള്‍​ട്ടി​പ്ല​ക്‌​സു​ക​ള്‍, എ​ക്‌​സി​ബി​ഷ​ന്‍ ഹാ​ളു​ക​ള്‍, വി​നോ​ദ പാ​ര്‍​ക്കു​ക​ള്‍ എ​ന്നി​വ​യും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കും. അ​ട​ച്ചി​ട്ട ഹാ​ളു​ക​ളി​ല്‍ 200 പേ​ര്‍ വീ​തം അ​നു​വ​ദി​ക്കും. തു​റ​ന്ന ഹാ​ളു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് അ​നു​മ​തി ന​ല്‍​കും.