കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുത്: കേന്ദ്രത്തിന്‍റെ ചെവിക്ക് പിടിച്ച് സുപ്രീം കോടതി

കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുത്: കേന്ദ്രത്തിന്‍റെ ചെവിക്ക് പിടിച്ച് സുപ്രീം കോടതി

കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. അല്ലങ്കില്‍ തങ്ങള്‍ അത് സ്റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ പറഞ്ഞു.കര്‍ഷക സമരം കേന്ദ്രം കൈകാര്യം ചെയ്ത രീതിയില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നതു മാറ്റിവച്ചില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കി. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേള്‍ക്കവെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയാണ് ഈ നിലപാടെടുത്തത്.

കാര്‍ഷിക നിയമം ഈ രീതിയില്‍ നടപ്പാക്കണമോയെന്ന് ചോദിച്ച കോടതി നിരവധി സംസ്ഥാനങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായും അറിയിച്ചു. ചര്‍ച്ചകള്‍ നടക്കുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും എന്ത് ചര്‍ച്ചയാണ് നടപ്പാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ക്കതു ചെയ്യേണ്ടിവരുമെന്നും രൂക്ഷമായ ഭാഷയില്‍ കോടതി സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി.