നയൻസിന് സർപ്രൈസ് ; നെട്രികൺ ടീസർ പുറത്തുവിട്ട് വിക്കിയും ടീമും

നയൻസിന് സർപ്രൈസ് ; നെട്രികൺ ടീസർ പുറത്തുവിട്ട് വിക്കിയും ടീമും

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ജന്മദിനം പ്രമാണിച്ച് താരത്തിന്‍റെ പുത്തൻ ചിത്രത്തിന്‍റെ ടീസർ ഫിലീസ് ചെയ്ത് അണിയറക്കാർ. ആശംസകളും. ചിത്രങ്ങളുമായി സോഷ്യൽ മീഡിയ സജീവമായപ്പോൾ നെട്രികൺ എന്ന ത്രില്ലർ ചിത്രത്തിന്‍റെ ടീസർ പുറത്തിറക്കുകയായിരുന്നു അണിയറ പ്രവർത്തകർ.ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട സിനിമയുടെ കിടിലന്‍ ട്രെയിലറാണ്  പുറത്തുവന്നതെന്ന് ആരാധകരും സമ്മതിക്കുന്നു. 

താരത്തിന്‍റെ കാമുകനായ  സംവിധായകൻ വിഘ്നേശ് ശിവനാണ് ചിത്രം നിർമ്മിക്കുന്നത്.  റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് വിഘ്‌നേശ് ചിത്രം എടുക്കുന്നത്. വിക്കിയാണ് ടീസർ പുറത്തുവിട്ട് താരത്തിന് പിറന്നാൾ സമ്മാനം ഒരുക്കിയത്,

മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാര്‍ത്തിക്ക് ഗണേഷ് ഛായാഗ്രഹണവും ഗിരീഷ് സംഗീതവും നല്‍കുന്നു. ലോറന്‍സ് കിഷോര്‍ ആണ് എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നത്. കൊറിയന്‍ ത്രില്ലറിന്‍റെ ഒഫീഷ്യല്‍ റീമേക്ക് കൂടിയാണ് ചിത്രം. കാഴ്ച നഷ്ടപ്പെട്ട പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ നയൻസ് എത്തുന്നത്.