ചൈന നാടുകടത്തിയ ശതകോടീശ്വരന്‍ ഗു വെന്ഗോയിയുടെ കെട്ടിടം 5400 കോടി രൂപക്ക് വിറ്റുപോയി

ചൈന നാടുകടത്തിയ ശതകോടീശ്വരന്‍ ഗു വെന്ഗോയിയുടെ ഉടമസ്ഥതയിലുള്ള ബീജിങ്ങിലെ പാംങ്ങു പ്ലാസ ഓണ്‍ലൈനില്‍ വിറ്റുപോയത് 734 മില്യന്‍ ഡോളറിന് (ഏകദേശം 5400 കോടി രൂപ). 629 അടി ഉയരമുള്ള ഈ 'ഡ്രാഗൺ ഇന്സ്പ്പയര്ഡ്' കെട്ടിടം 2008 ല്‍ ബീജിങ് ഒളിമ്പിക്സിനോട് അനുബന്ധിച്ചാണ് ഉദ്ഘാടനം ചെയ്തത്.
2016 ലാണ് ശതകോടീശ്വരന്‍ ഗു വെന്ഗോയില് നിന്നും ഈ കെട്ടിടം ചൈനീസ് അധികൃതര്‍ പിടിച്ചെടുത്തത്. ഇ-കോമേഴ്സ് സ്ഥാപനമായ അലിബാബയിലാണ് കെട്ടിടം ലേലത്തില്‍ വെച്ചത്.2014 മുതല്‍ ഗു വെന്‍ഗോയി അമേരിക്കയിലാണ് താമസം. ഇദ്ദേഹത്തിന്റെ വസ്തുവകകള്‍ ചൈന പിടിച്ചെടുത്തു ഫ്രീസ് ചെയ്തിരുന്നു. ബീജിങ്ങി ലെ തന്നെ ഒരു പ്രമുഖ പ്രോപ്പര്‍ട്ടി ഭീമനാണ് കെട്ടിടം ലേലത്തില്‍ വാങ്ങിയത്.നിലവിൽ 150,000 ൽ അധികം ആളുകൾ ഓൺലൈനിൽ വിൽപ്പന കാണാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
1.5 ദശലക്ഷം ചതുരശ്രയടി (139,000 ചതുരശ്ര മീറ്റർ) വിസ്തീർണ്ണമുള്ള ആകാശ കെട്ടിടം നിലവിൽ അമേരിക്കൻ സാങ്കേതിക സ്ഥാപനമായ ഐബിഎമ്മിന്റെ ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്നു. ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒരു വ്യാളിയുടെ തലയോട്(തീ തുപ്പുന്ന ചിറകുള്ള ഉഗ്രസര്‍പ്പം) സാമ്യമുള്ളതാണ്, ഇനിയും നാല് ഗോപുരങ്ങൾ സൃഷ്ടിയുടെ ശരീരത്തെയും വാലിനെയും പ്രതിനിധീകരിക്കുന്നു.
ഇത് കൂടാതെ സെവന് സ്റ്റാര്‍ ഹോട്ടലുകളും ഇതിലുണ്ട്. എന്തായാലും തന്റെ കെട്ടിടം വളരെ നഷ്ടത്തിലാണ് ലേലത്തില്‍ പോയത് എന്നാണ് ഉടമയായ ഗു വെന്‍ഗോയി പറഞ്ഞത്.
ഓഫീസുകളും “7-സ്റ്റാർ ഹോട്ടലും” അടങ്ങുന്ന പാങ്കു പ്ലാസയുടെ മറ്റ് കെട്ടിടങ്ങൾ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.