മലയാള നെഞ്ചകം കീഴടക്കി 'സഖിയെ' പ്രണയഗാനം

മലയാളത്തിലെ യുവ സംഗീത സംവിധായകരില്‍ പേരെടുത്തു പറയേണ്ട ഒരാളാണ് രതീഷ് വേഗ. വേറിട്ട വഴികളിലൂടെ സഞ്ചിരിക്കുന്ന രതീഷ് നിരവധി ഹിറ്റ് ഗാനങ്ങളാണ് മലയാളത്തിൽ ഒരുക്കിയിരിക്കുന്നത്.

2010 ൽ പുറത്തിറങ്ങിയ  കോക്ടെയിലിലെ   നീയാം തണലിനു താഴെ.... എന്ന പാട്ടിലൂടെയാണ് രതീഷ് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്. അതിന് ശേഷം ഇറങ്ങിയ  ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ മഴനീര്‍ത്തുള്ളികള്‍... എന്ന ഗാനം അതിലേറെ ശ്രദ്ധ നേടി. ഉണ്ണി മേനോന്‍ ആലപിച്ച ഈ പ്രണയഗാനം മലയാളികൾ നെഞ്ചോട് ചേർത്തുവച്ച പാട്ടുകളിൽ ഒന്നായിരുന്നു.

ഫാസ്റ്റ് നമ്പര്‍ ഗാനങ്ങള്‍ ആഘോഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ മെലഡികളിലൂടെയാണ് രതീഷ് വേഗ  വിസ്മയം തീര്‍ക്കുന്നത്. ഇപ്പോൾ ജയസൂര്യ പ്രധാനവേഷത്തിലെത്തുന്ന തൃശ്ശൂര്‍പൂരം എന്ന ചിത്രത്തിലൂടെ മനോഹരമായ ഒരു മെലഡിയുമായി എത്തിരിക്കുകയാണ് അദ്ദേഹം.

സഖിയെ എന്ന് തുടങ്ങുന്ന ഈ പ്രണയഗാനം മികച്ച് പ്രതികരണമാണ് നേടുന്നത്. ജയസൂര്യയും സ്വാതി റെഡ്ഡിയുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് ഹരിചരണാണ്.