ആഘോഷങ്ങള്‍ കഴിഞ്ഞ് ഉഷാറാകണ്ടേ? ; ഇതാ ഹാങ്ങ് ഓവര്‍ മാറാന്‍ ചില വഴികള്‍

പുതുവര്‍ഷത്തില്‍ മാത്രമല്ല പൊതുവെ ആഘോഷങ്ങളില്‍ പ്രധാന താരം മദ്യമായിരിക്കും. എന്നാല്‍ കാര്യമായി മദ്യപിച്ചുകഴിഞ്ഞാവ്# നിരവധിപ്പേരെ അലട്ടുന്ന പ്രശ്നമാണ് പിറ്റേദിവസത്തെ ഹാങ്ങ് ഓവര്‍.മദ്യപാനത്തെ തുടര്‍ന്നുള്ള ഹാങ് ഓവര്‍ എളുപ്പം വിട്ടുമാറാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന മാര്‍ഗങ്ങളുണ്ട്.
കോഫിയോ ചായയോ കുടിക്കുക..
പാലൊഴിക്കാത്ത കോഫിയും ചായയും മദ്യപാനത്തിന്റെ ഹാങ് ഓവര്‍ വിട്ടുമാറാന്‍ സഹായിക്കും. ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന പ്രതിപ്രവര്‍ത്തനത്തിന് ഇവ രണ്ടും ഉത്തമമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ്സ് മിക്കവരിലും എളുപ്പം ഫലം ചെയ്യും.
ഇഞ്ചിയുടെ ഉപയോഗം..
പല രോഗങ്ങള്‍ക്കും ഔഷധമായ ഇഞ്ചി ഹാങ് ഓവറിനും അത്യുത്തമാണ്. മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന വയറിലെ പ്രശ്നങ്ങള്‍ക്ക് ഇഞ്ചി ചേര്‍ത്ത വെള്ളം പരിഹാരമാകും. ചായ ഷെയ്ക്ക് എന്നിവയ്ക്കൊപ്പം ചേര്‍ത്തും ഇഞ്ചി ഉപയോഗിക്കും. ഛര്‍ദ്ദി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്കും ഇഞ്ചിയുടെ നീര് ഫലപ്രദമാകും.
വിറ്റാമിന്‍ സി..
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കൂടുതല്‍ സഹായകമാണ്്. നമ്മുടെ നാട്ടില്‍ സുലഭമായ ഓറഞ്ച്, ചെറുനാരങ്ങ എന്നിവ മദ്യപാനത്തിന്റെ ഹാങ് ഓവര്‍ ഇല്ലാതാക്കും. വൈറ്റമിന്‍ സി ഹാങ് ഓവറിനെ തുടര്‍ന്നുണ്ടാകുന്ന ക്ഷീണം അകറ്റാനും ഉത്തമമാണ്.
മോര്..
ഹാങ് ഓവര്‍ മാറ്റാന്‍ മോര് ഉപയോഗിക്കുന്നത് പതിവാണ്.മദ്യപാനത്തിന്റെ ക്ഷീണം അകറ്റാനും അസിഡിറ്റി ഒഴിവാക്കാനും മോരിന് കഴിയും. തൈരും ഇതിനായി ഉപയോഗിക്കാം. വിറ്റാമിനുകളുടെ കലവറായ തൈരിന് മദ്യപിച്ചയാളെ ഊര്ജ്വസലതോടെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ സാധിക്കും