യു എസില്‍ ഇന്ത്യന്‍ പതാകയേന്തി പ്രതിഷേധിച്ചത് മലയാളി

യു എസില്‍ ഇന്ത്യന്‍ പതാകയേന്തി പ്രതിഷേധിച്ചത് മലയാളി

യു എസിലെകാപ്പിറ്റോള്‍ പ്രക്ഷോഭകാരികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാകയുമായി നിലകൊണ്ടത് മലയാളി. വിന്‍സന്‍റ് പാലത്തിങ്കല്‍ എന്ന വൈറ്റില ചമ്പക്കര സ്വദേശിയാണ് ഇന്ത്യന്‍ പതാകയുമായി പ്രതിഷേധിച്ചത്. അക്രമിക്കാനല്ല, മാന്യമായ സമരത്തിനാണ് പോയതതെന്ന്  അദ്ദേഹം പറഞ്ഞു. പത്തുലക്ഷത്തോളം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും തങ്ങളെ അക്രമികളായി മുദ്രകുത്തരുതെന്നും വിന്‍സന്‍റ് പാലത്തിങ്കല്‍ പറയുന്നു. 

അമ്പതോളം പേരാണ് നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയത്. ഡെമോക്രാറ്റ് തീവ്ര ഇടതുപക്ഷമായ 'ആന്‍റിഫ'യിലെ അംഗങ്ങളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതെന്നും അദ്ദേഹം ആരോപിക്കുന്നു. പ്രക്ഷോഭത്തിനിടെ ഇന്ത്യന്‍ പതാകയുമായി വിന്‍സന്‍റ് നില്‍ക്കുന്ന പടം വൈറലായിരുന്നു. സമരവേദികളില്‍ ഓരോ രാജ്യക്കാരും സ്വന്തം ദേശീയപതാകയുമായി വരാറുണ്ടെന്നും ആദ്യമായാണ് ഇന്ത്യന്‍ പതാകയുമായി പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.