വൈറ്റ് ഹൗസ് ഒഴിയാന്‍ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കണം; ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഒദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ് ഹൈസ് ഒഴിയും എന്ന് ഡൊണാള്‍ഡ് ട്രംപ്. ആദ്യമായാണ് ഇത്തരമൊരു പ്രസ്താവന.അതേസമയം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നും ട്രംപ് ആരോപിച്ചു.
ഇലക്ട്രല്‍ കോളജ് ബൈഡന്റെ വിജയം ഉറപ്പാക്കിയാല്‍ തോല്‍വി അംഗീകരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ട്രംപ് മറുപടി പറഞ്ഞത്. ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് ഒഴിയുമെന്ന് ട്രംപ് പറഞ്ഞു. എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ തോല്‍വി അംഗീകരിക്കുന്നത് ബിദ്ധിമുട്ടാകുമെന്നും ട്രംപ് പറഞ്ഞു.