പീഡനക്കേസില്‍ വന്‍ ട്വിസ്റ്റ്: ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെ എന്ന് പരാതിക്കാരി

തിരുവനന്തപുരം: ക്വാറന്റീനിലിരുന്ന യുവതിയെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെട്ടിയിട്ടു പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. പീഡനം നടന്നിട്ടില്ലെന്ന് പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നു നടന്നത്. സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് ജാമ്യം നല്കി. ഇതില്‍ വ്യക്ത വരുത്താന്‍ അന്വേഷണം നടത്താന്‍ ഡിജിപിയോടു കോടതി നിര്‍ദേശിച്ചു. കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്കു വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
കുളത്തൂപ്പുഴ സ്വദേശിയുടെ പരാതിയില്‍ പറഞ്ഞിരുന്നത് ഇങ്ങനെ: മലപ്പുറത്ത് വീട്ടുജോലിക്ക് പോയ ശേഷം തിരികെയെത്തിയതോടെ ക്വാറന്റീനിലായിരുന്നു. കുളത്തൂപ്പുഴ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ പരിശോധനയില്‍ കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. ഈ സര്‍ട്ടിഫിക്കറ്റിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിനെ വിളിച്ചപ്പോള്‍ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മൂന്നാം തീയതി ഉച്ചയ്ക്ക് ശേഷം ഭരതന്നൂരിലെ വീട്ടിലെത്തിയപ്പോള്‍ അന്ന് രാത്രി മുഴുവന്‍ കെട്ടിയിട്ട് പീഡനത്തിന് ഇരയാക്കി.