കേന്ദ്രമന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു;ഭാര്യ വിജയയും സഹായിയും മരിച്ചു

കേന്ദ്രമന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു;ഭാര്യ വിജയയും സഹായിയും മരിച്ചു

കേന്ദ്രമന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഉത്തര കര്‍ണാടക ജില്ലയില്‍ വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മന്ത്രി ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ഭാര്യ വിജയയും സഹായിയും മരിച്ചു.മന്ത്രിയെയും കൂടെയുണ്ടായിരുന്നവരെയും ഗോവയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മന്ത്രിയുടെ കൂടെ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ധർമസ്ഥല, ഉഡുപ്പി എന്നിവിടങ്ങളിൽ ക്ഷേത്ര ദർശനത്തിനു ശേഷം ഇന്നലെ യെല്ലാപുരയിൽ ക്ഷേത്ര ദർശനം നടത്തി. തുടർന്നു ഗോകർണ ക്ഷേത്രത്തിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം. തലയ്ക്കു സാരമായി പരുക്കേറ്റ വിജയയും ദീപക്കും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു എന്നാണ് അറിയുന്നത്.