സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് കൂടിയാലോചനക്ക് ശേഷം

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് കൂടിയാലോചനക്ക് ശേഷം

തിരുവനന്തപുരം: കൊവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍  സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഇല്ല. അണ്‍ലോക്ക് അഞ്ചില്‍ അനുമതി നല്‍കിയെങ്കിലും സ്‌കൂള്‍ തുറക്കുന്നത് അടക്കമുള്ള അണ്‍ ലോക്ക് 5 മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചനക്ക് ശേഷമേ നടപ്പാക്കൂ. വിദഗ്ധ സമതി അടക്കമുള്ളവരുമായി ആലേചിച്ചേ തീരുമാനം എടുക്കൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

ഒരാഴ്ച കൂടി കേസുകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം എടുക്കുക. ഒക്ടോബര്‍ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി കിട്ടിയെങ്കിലും കേരളത്തില്‍ തുറക്കില്ലെന്ന നിലപാടിലാണ് ഫിലിം ചേംബര്‍. ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സഹായം കിട്ടാത്തതാണ് പ്രതിഷേധത്തിന് കാരണം.